കുറ്റപത്രം പൊലീസ് ചോര്‍ത്തി; അങ്കമാലി കോടതിയെ സമീപിച്ച് ദിലീപ്

കുറ്റപത്രം കോടതിയില്‍ എത്തുന്നതിനു മുമ്പു മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്
കുറ്റപത്രം പൊലീസ് ചോര്‍ത്തി; അങ്കമാലി കോടതിയെ സമീപിച്ച് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്ന ആരോപണവുമായി ദിലീപ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കുറ്റപത്രം കോടതിയില്‍ എത്തുന്നതിനു മുമ്പു മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്. വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് വാങ്ങാനായി കോടതിയില്‍ എത്തിയപ്പോഴാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്.  ദിലീപിന്റെ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഡിസംബര്‍ ഒന്നിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്. 

ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞാണു പൊലീസ് സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകര്‍പ്പുകളാണു കോടതിയില്‍ നല്‍കിയത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടു പകയുണ്ടായതിന് എട്ടു കാരണങ്ങളും കുറ്റപത്രത്തില്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഇരയായ നടിയോടു കുറ്റാരോപിതനായ ദിലീപിനു വൈരാഗ്യമുണ്ടായിരുന്നതായി വെളിപ്പെടുത്തുന്നതാണു കേസിലെ കുറ്റപത്രം. ദിലീപിനു കാവ്യ മാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അതിക്രമത്തിന് ഇരയായ നടി മഞ്ജു വാരിയര്‍ക്കു നല്‍കിയതാണു വൈരാഗ്യത്തിനു കാരണമെന്നാണു കുറ്റപത്രത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com