ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമനക്കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കേസ് തുടരണമോയെന്ന കാര്യത്തില്‍ വിജിലന്‍സിന് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതുവരെ തുടര്‍ നടപടികളെല്ലാം നിര്‍ത്തിവെക്കണം
ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമനക്കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമനകേസിന് ഹൈക്കോടതിയുടെ സ്‌റ്റേ. കേസ് തുടരണമോയെന്ന കാര്യത്തില്‍ വിജിലന്‍സിന് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതുവരെ തുടര്‍ നടപടികളെല്ലാം നിര്‍ത്തിവെക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണസാധ്യതയില്ലെങ്കില്‍ കേസ് എഴുതിതള്ളണമെന്നും കോടതിയാവശ്യപ്പെട്ടു. 

വിജിലന്‍സ് അന്വേഷണത്തെ ചൊല്ലി നേരത്തെ തന്നെ സര്‍ക്കാരിനും വിജിലന്‍സിനും വ്യത്യസ്ത അഭിപ്രായമായിരുന്നു. സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും സത്യവാങ്മൂലം പരിഗണിച്ച ശേഷമാണ് കോടതിയുടെ തീരുമാനമുണ്ടായിരിക്കുന്നത്. നേരത്തെ ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് വിജിലന്‍സിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. വിജിലന്‍സിന് മുന്നില്‍ കൃത്യമായ മാര്‍ഗരേഖയുണ്ട്, ഇതനുസരിച്ചാണ് വിജിലന്‍സ് പ്രവര്‍ത്തിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ത്വരിത പരിശോധന നടത്തിയ വിജിലന്‍സ് സംഘമാണ് വെള്ളിയാഴ്ച പ്രത്യേക കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയായും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയായുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com