അല്‍ക്വയ്ദയില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം

ഏപ്രില്‍ നാലിന് സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അബൂ താഹിര്‍ കൊല്ലപ്പെട്ടതായാണ് സൂചന
അല്‍ക്വയ്ദയില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം

അല്‍ഖ്വയ്ദയില്‍ ചേര്‍ന്ന മലയാളി അബു താഹിര്‍ ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു. പാലക്കാട് ഹേമാംബിക സ്വദേശിയാണ് അബു. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

ഏപ്രില്‍ നാലിന് സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അബൂ താഹിര്‍ കൊല്ലപ്പെട്ടതായാണ് സൂചന. ഖത്തറിലെ സുഹൃത്താണ് ഈ വിവരം ഇയാളുടെ ബന്ധുക്കളെ അറിയിച്ചത്. ഉംറയ്ക്ക് പോയ അബു പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്നിരുന്നില്ല. 2013ലാണ് ഇയാള്‍ അല്‍ ഖ്വയ്ദയില്‍ ചേര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com