ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം: അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2017 06:04 PM  |  

Last Updated: 03rd August 2017 06:20 PM  |   A+A-   |  

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ങ്ങള്‍ ദേശീയ തലത്തില്‍ സിപിഎമ്മിനെതിരെ പ്രചാരണായുധമാക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഞായറാഴ്ച തിരുവനന്തപുരത്തെത്തും. കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ വീട് ജെയ്റ്റ്‌ലി സന്ദര്‍ശിക്കും. സംഘര്‍ഷ ബാധിത പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ പദയാത്ര സംഘടിപ്പിക്കാനാണ് ബിജെപി സംസ്ഥാന കമ്മറ്റിയുടെ തീരുമാനം. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും കൂടി യാത്രയില്‍ അണിനിരത്താനും പദ്ധതിയുണ്ട്.