ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്കടിക്കാന്‍ വരുമോ? ശോഭാ സുരേന്ദ്രനെ വെല്ലുവിളിച്ച് സുധീഷ് മിന്നി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 08th August 2017 12:40 PM  |  

Last Updated: 08th August 2017 06:30 PM  |   A+A-   |  

കൊച്ചി: ആര്‍എസ്എസുകാര്‍ക്കെതിരെ സംസാരിച്ചാല്‍ കരണക്കുറ്റിക്കടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നാട്ടില്‍ താന്‍ ഇന്ന് പ്രസംഗിക്കുമെന്നും ശോഭയുടെ ചരിത്രം വെളിപ്പെടുത്തുമെന്നും സുധീഷ് മിന്നി. 

ചങ്ങരംകുളത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ 7മണിക്ക് മിന്നി പ്രസംഗിക്കും. ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്കടിക്കാന്‍ വരുമോയെന്ന് ശോഭാ സുരേന്ദ്രനെ വെല്ലുവിളിച്ചിരിക്കുകയാണ് സുധീഷ് മിന്നി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സുധീഷ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ശോഭാ സുരേന്ദ്രാ,ജന്‍മനാടായ ചങ്ങരംകുളത്ത് ഇന്ന് ഏഴ് മണിക്ക് മിന്നി പ്രസംഗിക്കും.ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്കടിക്കാന്‍ വരുമോ...കാത്തിരിക്കും. സുധീഷ് മിന്നി ഫേസ്ബുക്കില്‍ കുറിച്ചു.

ജയകൃഷ്ണന്‍ മാസ്റ്ററുടെ വധത്തിന് ശേഷമാണ് ശോഭാ സുരേന്ദ്രന്റെ വളര്‍ച്ച. അവരുടെ രാഷ്ട്രീയ,കുടുംബ പശ്ചാത്തലലമെല്ലാം എനിക്കറിയാം. തുടക്കംമുതല്‍ ഇങ്ങോട്ടുള്ള എല്ലാ കാര്യങ്ങളും ഞാന്‍ ഇന്ന് അവരുടെ നാട്ടില്‍ തുറന്നുപറയും.ധൈര്യമുണ്ടെങ്കില്‍ അവര്‍ തടയട്ടേ, സുധീഷ് മിന്നി സമകാലിക മലയാളത്തോട് പറഞ്ഞു. 

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു ശോഭാ സുരേന്ദ്രന്‍ സുധീഷ് മിന്നിയെ കകരണക്കുറ്റി അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ആര്‍എസ്എസുകാര്‍ക്കെതിരെ സംസാരിച്ചാല്‍ തന്റെ കരണക്കുറ്റിയടിച്ചു പൊട്ടിക്കും എന്നായിരുന്നു ശോഭയുടെ ആക്രോശം. 

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സുധീഷ് മിന്നി ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്ന ആളാണ്. അന്നുമുതതല്‍ ആര്‍എസ്എസിനെതിരെ സിപിഎമ്മിനൊപ്പം രാഷ്ട്രീയ പ്രചാരണം നടത്തുന്ന സുധീഷ് മിന്നി ആര്‍എസ്എസ്,ബിജെപി നേതാക്കളുടെ കണ്ണിലെ കരടാണ്.