തോമസ് ചാണ്ടി ദേവസ്വത്തിന്റെ ഭൂമിയും കയ്യേറിയതായി ആരോപണം; കോടതി വിധിച്ചിട്ടും ഭൂമി തിരികെ നല്‍കിയില്ല

വ്യാജരേഖയുണ്ടാക്കി മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി സമീപവാസി കൈവശപ്പെടുത്തി
തോമസ് ചാണ്ടി ദേവസ്വത്തിന്റെ ഭൂമിയും കയ്യേറിയതായി ആരോപണം; കോടതി വിധിച്ചിട്ടും ഭൂമി തിരികെ നല്‍കിയില്ല

കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തിന് പുറമെ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണവും ഉയരുന്നു. വ്യാജരേഖയുണ്ടാക്കി മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി സമീപവാസി കൈവശപ്പെടുത്തി. ഇതിന് ശേഷം 34 ഏക്കര്‍ വരുന്ന ഈ ഭൂമി തോമസ് ചാണ്ടിയുടേയും കുടുംബത്തിന്റേയും പേരിലേക്ക് മാറ്റിയെന്നാണ് ആരോപണം. 

തോമസ് ചാണ്ടിയുടെ വീടിന്റെ തൊട്ടടുത്തുള്ള ഭൂമിയാണ് ഇത്. ദേവസ്വത്തിന്റെ ഭൂമി തട്ടിയെടുക്കാന്‍ റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കും കുടുംബത്തിനും നേരെ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍ തോമസ് ചാണ്ടിക്ക് എതിരായിട്ടായിരുന്നു ഹൈക്കോടതി വിധി.

എന്നാല്‍ കോടതി വിധി ഉണ്ടായിട്ടും തോമസ് ചാണ്ടി കയ്യേറിയ ഭൂമി ദേവസ്വത്തിന് വിട്ടുനല്‍കാന്‍ നടപടിയുണ്ടായില്ല. ഭൂമി കയ്മാറ്റവുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതിയുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com