കരാര്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കിയില്ല; എംജി വിസിയെയും രജിസ്ട്രാറെയും കോടതിയില്‍ നിറുത്തി ഹൈക്കോടതിയുടെ ശിക്ഷ

കരാര്‍ അധ്യാപകര്‍ക്ക് വേതനം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കത്തതിനെ തുടര്‍ന്ന്‌ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറെയും രജിസ്ട്രാറെയും ഹൈക്കോടതി ശിക്ഷിച്ചു.
കരാര്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കിയില്ല; എംജി വിസിയെയും രജിസ്ട്രാറെയും കോടതിയില്‍ നിറുത്തി ഹൈക്കോടതിയുടെ ശിക്ഷ

കൊച്ചി: കരാര്‍ അധ്യാപകര്‍ക്ക് വേതനം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കത്തതിനെ തുടര്‍ന്ന്‌ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറെയും രജിസ്ട്രാറെയും ഹൈക്കോടതി ശിക്ഷിച്ചു. ഇന്ന് വൈകീട്ട് കോടതി പിരിയുന്നത് വരെ മുറിയില്‍ നില്‍ക്കാനാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന്റെ ഉത്തരവ്. കരാര്‍ അധ്യാപര്‍ക്ക് ശമ്പളം നല്‍കണമെന്ന് 2010ലെ ഉത്തരവ് 2017 ആയിട്ടും നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഗുരുതരമായ കൃത്യവിലോപം സര്‍വകലാശാല നടത്തിയെന്നും വാക്കാല്‍ കോടതി പരാമര്‍ശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com