മോദിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോണ്‍ഗ്രസ്

മോദിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോണ്‍ഗ്രസ്

ബിജെപി ഓഫിസില്‍നിന്നും പ്രധാനമന്ത്രിയില്‍നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കന്ന പാവമാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഇലക്ഷന്‍ കമ്മീഷനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി ഓഫിസില്‍നിന്നും പ്രധാനമന്ത്രിയില്‍നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കന്ന പാവമാത്രമാണ് കമ്മീഷന്‍ എന്നുമായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. 


വോട്ട് ചെയ്തശേഷം മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ മോദി നടന്നതും തൊട്ടുപിന്നാലെ തുറന്ന വാഹനത്തില്‍ മോദി റോഡ് ഷോ നടത്തിയതിനെതിരെയുമാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.  വോട്ടു ചെയ്തു മടങ്ങിയ മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വോട്ടു രേഖപ്പെടുത്തിയ ശേഷം മോദി നടത്തിയ റോഡ് ഷോ തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് അശോക് ഗേലോട്ട് പറയുന്നത്. മോദി തുറന്ന വാഹനത്തില്‍ യാത്ര ചെയ്തതും ചുറ്റിലും കൂടിയവര്‍ ബിജെപി പതാകകള്‍ വീശി അഭിവാദ്യം ചെയ്തതും ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസ് വക്താവ് ആര്‍എസ്. സുര്‍ജേവാലയും ആരോപിക്കുന്നു

സബര്‍മതി മണ്ഡലത്തിലെ നിഷാന്‍ ഹൈസ്‌ക്കൂളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്. ആദ്യത്തെ ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ 'ഐഎന്‍എസ് കല്‍വരി' രാജ്യത്തിന് സമര്‍പ്പിച്ചശേഷമാണ് മോദി വോട്ടു ചെയ്യാനെത്തിയത്. വോട്ടര്‍മാര്‍ക്കൊപ്പം വരിനിന്നാണ് അദ്ദേഹം വോട്ടു രേഖപ്പെടുത്തിയത്.രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങളിലായി 851 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com