കൂടെ നിന്നവര്‍ കൈവിട്ടു; ദിലീപ് അമ്മയില്‍ നിന്ന് പുറത്ത്

നടിയെ തുടര്‍ന്നും വേദനിച്ചവരുടെ നടപടികളില്‍ ക്ഷമ ചോദിക്കുന്നുവെന്നും  താരസംഘടന
കൂടെ നിന്നവര്‍ കൈവിട്ടു; ദിലീപ് അമ്മയില്‍ നിന്ന് പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ മലയാള സിനിമ താരസംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിലവില്‍ അമ്മയുടെ ട്രഷറര്‍ ആയിരുന്നു ദിലീപ്. ട്രഷര്‍ സ്ഥാനത്ത് നിന്നും നീക്കി. നടിയെ തുടര്‍ന്നും വേദനിച്ചവരുടെ നടപടികളില്‍ ക്ഷമ ചോദിക്കുന്നുവെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും സംഘടന വ്യകക്തമാക്കി. നടന്‍ മമ്മൂട്ടിയുട കൊച്ചിലുള്ള വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. 

ദിലീപിനെതിരെ നടപടി സ്വീകരിക്കണമെന്ന് യുവതാരങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മ ദിലീപിനെതിരെ നടപടിയെടുത്തത് എന്നറിയുന്നു. കേസിന്റെ തുടക്കം മുതല്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോഴൊക്കെ ജിലീപിനെ സംരക്ഷിക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചു വന്നിരുന്നത്. 

രണ്ടുമണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ദിലീപിനെ പുറത്താക്കിയതായി സംഘടന അറിയിച്ചിരിക്കുന്നത്. 
അമ്മയുടെ അംഗങ്ങളുടെ ഭാഗത്ത് നിന്നും നടിക്ക് നേരെയുണ്ടായ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച സംഘടന ഇനിമേലില്‍ അംഗങ്ങളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഞങ്ങളുടെ സഹഹോദരിയെ ഉപദ്രവിച്ചവരെ കണ്ടെത്താന്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിനും കേരള പൊലീസിനും മാധ്യമങ്ങള്‍ക്കും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് അമ്മയുടെ വാര്‍ത്ത കുറിപ്പ് അവസാനിക്കുന്നത്.

കേസ് പുതിയ വഴിത്തിരിവിലേക്ക് മാറകയയും അന്വേഷണത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് തെളിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയാണെന്ന് യോഗം കഴിഞ്ഞു പുറത്തിറങ്ങിയ മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. മോഹന്‍ലാല്‍,ആസിഫ് അലി,പൃഥ്വിരാജ്,രമ്യ നമ്പീശന്‍ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി മാധ്യമങ്ങളെ കണ്ടത്.

കൂടുതല്‍ നടപടികളക്കുറിച്ച് ചര്‍ച്ച ചെയ്യാനാന്‍ എക്‌സ്‌ക്യൂട്ടിവ് കൂടും.ഇതുവരെ ഞങ്ങള്‍ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമായിരുന്നു,ഇനിയും അങ്ങനെതന്നെയായിരിക്കും. ആദ്യം മുതല്‍തന്നെ ഞങ്ങള്‍ പിന്തുണ നല്‍കിയിട്ടുണ്ട്. ഇനി മുന്നോട്ടും അങ്ങനെ തന്നെയായിരിക്കും.ഇതിനു മുമ്പ് നടന്ന അമ്മയുടെ പൊതയോഗത്തില്‍ നടന്ന ചില സംഭവങ്ങളില്‍ ചിലര്‍ക്ക് വിഷമമുണ്ടായേക്കാം.അതൊന്നും മനപ്പൂര്‍വം സംഭവിച്ചതല്ല.അതില്‍ ഞങ്ങള്‍ക്കുള്ള അതിയായ ഖേദം ഞങ്ങള്‍ ഇവിടെ അറിയിക്കുകയാണ്.ഞങ്ങളെ ഒരിക്കലും നിങ്ങള്‍ തെറ്റിദ്ധരിക്കരുത്.ഞങ്ങളുടെ സംഘടന ഒരിക്കലും ഒരു പ്രത്യേക പക്ഷത്തേക്ക് ചായുന്നതല്ല.കാരണം എല്ലാവരുടെയും നന്‍മായണ് ഞങ്ങളുടെ ലക്ഷ്യം. സംഘടനയില്‍ അഴിച്ചുപണി നടത്തണം എന്നാവശ്യപ്പെട്ടാല്‍ അതിനെപ്പറ്റി ആലോജിക്കാം. മോഹന്‍ലാല്‍ രാജിസന്നദ്ദത അറിയിച്ചു എന്നത് തെറ്റായ വാര്‍ത്ത, മമ്മൂട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com