ദിലീപ് നാളെ വൈകുന്നേരംവരെ പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷയില്‍ വിധി നാളെ

പ്രമുഖ നടനെ അറസ്റ്റ് ചെയ്ത് പൊലീസ് ഒളിച്ചുകളിനടത്തുകയാണെന്ന് പ്രതിഭാഗം വാദിച്ചു 
ദിലീപ് നാളെ വൈകുന്നേരംവരെ പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍.നാളെ വൈകുന്നേരം 5മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സമ്മതിച്ചു.ദിലീപിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കോടതി നടപടികള്‍ക്ക് ശേഷം ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.

മൂന്നുദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും നാളെക്കൂടി പൊലീസ് കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു .ജാമ്യം നല്‍കരുതെന്ന്‌ പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം നല്‍കണമെന്നും കസ്റ്റഡയില്‍വിടരുത് എന്നും പ്രതിഭാഗത്തിന് വേണ്ടി അഡ്വ.രാംകുമാര്‍ വാദിച്ചു. പ്രമുഖ നടനെ അറസ്റ്റ് ചെയ്ത് പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് അഡ്വ.രാംകുമാര്‍ വാദിച്ചു. 

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടുകിട്ടിയില്ലെന്നും അതിനെപ്പറ്റി ചോദ്യം ചെയ്യാന്‍ ദിലീപിനെ കസ്റ്റഡിയില്‍ വേണമന്നുമായിരുന്നു പൊലീസ് നിലപാട്.കേസ് ഡയറി ഹാജരാക്കമെന്നും പൊലീസ് പറഞ്ഞു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സുരേശനാണ് പൊലീസിന് വേണ്ടി ഹാജരായത്.ഒന്നാംപ്രതിയുടെ മൊബൈല്‍ കണ്ടെടുക്കാനുള്ള ബാധ്യത മറ്റു പ്രതികള്‍ക്കില്ലെന്നും സാക്ഷിയുള്ളപ്പോള്‍ എന്തിനാണ് മാപ്പ് സാക്ഷിയെന്നും വാദം കഴിഞ്ഞ് പുറത്തിറങ്ങിയ രാംകുമാര്‍ ചോദിച്ചു.

പ്രോസിക്യൂഷന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ദിലീപിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കേസ് ഡയറി ആവശ്യമെങ്കില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും പ്രോസിക്യൂഷന് വേണ്ടി വാദിച്ച അഡ്വ.എ സുരേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com