എംജി കോളേജില്‍ യൂണിറ്റ് രൂപീകരിക്കാന്‍ എസ്എഫ്‌ഐ; തലസ്ഥാനത്ത് തെരുവ് യുദ്ധം

ഇരു സംഘടനകളുടേയും ശക്തി കേന്ദ്രങ്ങളില്‍ യൂണിറ്റ് രൂപീകരിക്കാനുള്ള എസ്എഫ്‌ഐയുടേയും എബിവിപിയുടേയും നീക്കം തെരുവ് യുദ്ധത്തിലേക്ക്
എംജി കോളേജില്‍ യൂണിറ്റ് രൂപീകരിക്കാന്‍ എസ്എഫ്‌ഐ; തലസ്ഥാനത്ത് തെരുവ് യുദ്ധം

തിരുവനന്തപുരം: ഇരു സംഘടനകളുടേയും ശക്തി കേന്ദ്രങ്ങളില്‍ യൂണിറ്റ് രൂപീകരിക്കാനുള്ള എസ്എഫ്‌ഐയുടേയും എബിവിപിയുടേയും നീക്കം തെരുവ് യുദ്ധത്തിലേക്ക്. എബിവിപിയുടെ ശക്തി കേന്ദ്രമായ എംജി കോളേജിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതോടെയാണ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. 

എംജി കോളേജില്‍ യൂണിറ്റ് രൂപീകരിക്കാനായിരുന്നു എസ്എഫ്‌ഐയുടെ നീക്കം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ഗ്രനേഡും,  കണ്ണീര്‍ വാതകവും പ്രയോഗിച്ചു. യൂണിവേഴ്‌സിറ്റി കോളെജില്‍ നിന്നും കൂടുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംജി കോളേജിന് മുന്നിലേക്ക് വരുന്നതും പൊലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.  എസ്എഫ്‌ഐയുടെ ശക്തി കേന്ദ്രമായ യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിക്കാനാണ് എബിവിപിയുടേയും നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com