സിനിമകള്‍ പൊട്ടുമ്പോഴും ദിലീപ് റിയല്‍ എസ്റ്റേറ്റില്‍ ഇറക്കിയത് കോടികള്‍, സാമ്പത്തിക സ്രോതസിനെക്കുറിച്ച് കേന്ദ്ര അന്വേഷണം

അവസാനം ഇറങ്ങിയ 14 സിനിമകളില്‍ ഒന്‍പതും ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞപ്പോഴായിരുന്നു ദിലീപിന്റെ ഈ ബിസിനസ് മുതല്‍ മുടക്ക്. ഇതിന് പണം എവിടെനിന്നു വന്നുവെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പ്രധാനമായും അ്‌ന്വേഷിക്
സിനിമകള്‍ പൊട്ടുമ്പോഴും ദിലീപ് റിയല്‍ എസ്റ്റേറ്റില്‍ ഇറക്കിയത് കോടികള്‍, സാമ്പത്തിക സ്രോതസിനെക്കുറിച്ച് കേന്ദ്ര അന്വേഷണം

കൊച്ചി: സിനിമകള്‍ നിരന്തരമായി പരാജയപ്പെട്ടിട്ടും ദിലീപ് റിയല്‍ എസ്റ്റേറ്റില്‍ കോടികള്‍ മുടക്കിയത് എങ്ങനെയെന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു. അറുന്നൂറു കോടിയോളം രൂപ ദിലീപ് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ മുടക്കിയിട്ടുണ്ടെന്നാണ റിപ്പോര്‍ട്ടുകള്‍. അവസാനം ഇറങ്ങിയ 14 സിനിമകളില്‍ ഒന്‍പതും ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞപ്പോഴായിരുന്നു ദിലീപിന്റെ ഈ ബിസിനസ് മുതല്‍ മുടക്ക്. ഇതിന് പണം എവിടെനിന്നു വന്നുവെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പ്രധാനമായും അ്‌ന്വേഷിക്കുന്നത്. 

അവസാനം ഇറങ്ങിയ ചിത്രങ്ങളില്‍ 14 സിനിമകളില്‍ 9 എണ്ണവും പരാജയപ്പെട്ടിട്ടും സ്വത്ത് സമാഹരണത്തില്‍ കുറവൊന്നും വന്നിട്ടില്ല. മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകള്‍ ഉള്‍പ്പെടെ വന്‍ ആസ്തികളാണ് ദിലീപ് സ്വന്തമാക്കിയിട്ടുള്ളത്. ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി സനിമകളുടെ കരാര്‍ രേഖകള്‍ അടക്കം ഏജന്‍സികള്‍ കരസ്ഥമാക്കി കഴിഞ്ഞു. നടിയെ ആക്രമിച്ചഅന്വേഷണം പ്രധാനമായും കേന്ദ്രീകരിച്ച ആലുവ പൊലീസ് ക്ലബില്‍ എത്തി കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ രേഖകള്‍ സമാഹരിച്ചിട്ടുണ്ട്.

പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളുടെ നിര്‍മ്മാണം, ആദ്യ സീസണ്‍ പരാജയപ്പെട്ടിട്ടും ആവര്‍ത്തിക്കാതെ ക്രിക്കറ്റ്ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റുകള്‍ നടക്കുന്നത് എന്നിവയെല്ലാം പണം വെളുപ്പിക്കുന്നതിനും ഹവാല ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണെന്നും ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 

മലയാള സിനിമാ രംഗത്ത് വന്‍തോതില്‍ ഹവാല പണം എത്തുന്നുണ്ടെന്നാണ് അേേന്വഷണ ഏജന്‍സികള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച നേരത്തെ ചില സൂചനകള്‍ ഇവര്‍ക്കു ലഭിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിശദാംശങ്ങളോടെ അവ ബലപ്പെട്ടു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് തുടക്കമിട്ടിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com