തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന് സിപിഎമ്മിന്റെ പരസ്യ ശാസന. ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ശുപാര്‍ശ ജില്ലാക്കമ്മിറ്റി അംഗീകരിച്ചു. പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ജാഗ്രത വേണമെന്നും എംഎല്‍എക്ക് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എ നല്‍കിയ വിശദീകരണം തൃപ്തികരമാണ് എന്നാണ് തൃശൂര്‍ ജില്ലാക്കമ്മിറ്റിയുടെ വിലയിരുത്തല്‍. ആര്‍എസ്എസ് പരിപാടിയാണെന്നറിയാതെയായിരുന്നു പരിപാടിയില്‍ പങ്കെടുത്തത് എന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം. എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ തൃശൂര്‍ ജില്ലാക്കമ്മറ്റിക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദേശം നല്‍കിയിരുന്നു. ജനപ്രതിനിധിയാണെങ്കിലും ആര്‍എസ്എസ് പരിപാടിയില്‍ പാര്‍ട്ടി എംഎല്‍എ പങ്കെടുക്കുവാന്‍ പാടില്ലായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്‍എസ്എസ് തൃശൂര്‍ ഊരകം ശാഖ സംഘടിപ്പിച്ച പുസ്തക വിതരണത്തിന് കെ.യു അരുണന്‍ പങ്കെടുത്തത്. ആര്‍എസ്എസ് സേവാ പ്രമുഖ് ആയിരുന്ന പി.എസ്. ഷൈനിന്റെ സ്മരാണാര്‍ഥമുള്ള ചടങ്ങായിരുന്നു സംഘടിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ