പാതയോരത്തെ മദ്യശാലകള്‍; ഹൈക്കോടതിയുടെ അന്തിമ വിധി ഇന്ന്

അന്തിമ വിധി പറയുന്നതിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ ഇന്ന് ഉച്ചവരെ തുറക്കരുതെന്നും കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു
പാതയോരത്തെ മദ്യശാലകള്‍; ഹൈക്കോടതിയുടെ അന്തിമ വിധി ഇന്ന്

കൊച്ചി: പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അന്തിമ വിധി ഇന്ന്. ദേശീയ പാതകളെ ഡിനോട്ടിഫൈ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനെതിരായ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.

അന്തിമ വിധി പറയുന്നതിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ ഇന്ന് ഉച്ചവരെ തുറക്കരുതെന്നും കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പുനഃപരിശോധന ഹര്‍ജി പരിഗണിച്ച കോടതി ചൊവ്വാഴ്ച സര്‍ക്കാരിനെതിരെ വിമര്‍ശനമാണ് നടത്തിയത്. ബാറുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ കോടതിയുടെ ചുമലില്‍ കെട്ടിവയ്ക്കുകയാണെന്നും വിമര്‍ശിച്ചു. 

മദ്യശാലകള്‍ തുറക്കുന്ന കാര്യം പരിശോധിക്കാം എന്നായിരുന്നു കോടതിയുടെ വിധി. എന്നാല്‍ സര്‍ക്കാര്‍ കോടതി വിധിയെ വളച്ചൊടിച്ചെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.  ഈ റോഡുകള്‍ ദേശീയപാത തന്നെയെന്ന് മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നിജ സ്ഥിതി അറിയാമെന്നിരിക്കെ കോടതിയുടെ ചുമലില്‍ കയറി വെടിവയ്ക്കുകാണ് സര്‍ക്കാര്‍ ചെയതതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

ഇങ്ങനെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ കോടതിക്കു തിരിച്ചു വെടിവയ്ക്കാനറിയാമെന്ന് കോടതി മുന്നറിയിപ്പു നല്‍കി. പാതകള്‍ ദേശീയപാത തന്നെയെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് ബാറുകള്‍ തുറന്നതെന്ന് കോടതി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com