ലിംഗം മുറിച്ച കേസ്; പെണ്‍കുട്ടിയെ നുണ പരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയമാക്കാമെന്ന് കോടതി

പെണ്‍കുട്ടി അടിക്കടി മൊഴി മാറ്റി പറയുന്ന സാഹചര്യത്തിലാണ് നുണ പരിശോധന നടത്തണമെന്ന ആവശ്യം അന്വേഷണ സംഘം കോടതിക്ക് മുന്‍പാകെ വെച്ചത്
ലിംഗം മുറിച്ച കേസ്; പെണ്‍കുട്ടിയെ നുണ പരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയമാക്കാമെന്ന് കോടതി

തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഗംഗേശാനന്ദയ്ക്ക് ജാമ്യം നിഷേധിച്ചതിന് പുറമെ യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പോസ്‌കോ കോടതി അംഗീകരിച്ചു.

യുവതിയെ ബ്രെയിന്‍ മാപ്പിന് വിധേയമാക്കാം എന്നും കോടതി വ്യക്തമാക്കി. നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ നിലപാടറിയിക്കാന്‍ ഈ മാസം 26ന് കോടതിയില്‍ ഹാജരാകണമെന്ന് പോസ്‌കോ കോടതി പെണ്‍കുട്ടിയോട് നിര്‍ദേശിച്ചിട്ടുണ്ട്. 

പെണ്‍കുട്ടി അടിക്കടി മൊഴി മാറ്റി പറയുന്ന സാഹചര്യത്തിലാണ് നുണ പരിശോധന നടത്തണമെന്ന ആവശ്യം അന്വേഷണ സംഘം കോടതിക്ക് മുന്‍പാകെ വെച്ചത്. നിരന്തരം ഗംഗേശാനന്ദയുടെ ഭാഗത്ത് നിന്നും പീഡനം ഉണ്ടായതിനെ തുടര്‍ന്ന് ഇത് ചെറുക്കുന്നതിനായാണ് ജനനേന്ദ്രിയം താന്‍ തന്നെ മുറിച്ചതെന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. പിന്നീട് തന്റെ കാമുകന്‍ അയ്യപ്പദാസാണ് ഇത് ചെയ്തതെന്ന് യുവതി മൊഴി മാറ്റി. ഇതിന് ശേഷം, ചില പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ മൊഴി മാറ്റിയതെന്നാണ് യുവതി പിന്നീട് പറഞ്ഞത്. 

ആരോഗ്യ പരമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ ഗംഗേശാന്ദയ്ക്ക് ജാമ്യം അനുവദിക്കണം എന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യുവതി അടിക്കടി മൊഴി മാറ്റുന്ന സാഹചര്യത്തില്‍ ഗംഗേശാനന്ദയ്ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് അന്വേഷണ സംഘം കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു. 

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് തിങ്കളാഴ്ച അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി  നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com