സര്‍ക്കാര്‍ ഉപദേശം കാത്തിരുന്നാല്‍ ചീഫ് സെക്രട്ടറി അകത്താകുമെന്ന് മുരളീധരന്‍

By സമകാലിക മലയാളം ഡസ്‌ക്‌  |   Published: 02nd May 2017 08:20 AM  |  

Last Updated: 02nd May 2017 12:22 PM  |   A+A-   |  

dc-Cover-ppjigmr6qu2h9gcfd65o70r590-20160211045048

തിരുവനന്തപുരം: സെന്‍കുമാറിനെ തിരികെ ഡിജിപിയായി നിയമിക്കണമെന്നുള്ള സുപ്രീംകോടതി ഉത്തരവില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് കെ.മുരളീധരന്‍. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം കാത്തിരുന്നാല്‍ ചീഫ് സെക്രട്ടറി അകത്താകുമെന്ന് മുരളീധരന്‍ പറഞ്ഞു. 

കോടതി ഉത്തരവുണ്ടായിട്ടും സെന്‍കുമാറിന്റെ നിയമനം വൈകുന്നതിലുള്ള കാരണം പിണറായി വിജയന് ലോക്‌നാഥ് ബെഹ്‌റയോടുള്ള പ്രത്യേക താത്പര്യമാണ്. നരേന്ദ്ര മോദിയും പിണറായിയും തമ്മിലുള്ള പാലമാണ് ബെഹ്‌റയെന്നും മുരളീധരന്‍ ആരോപിച്ചു.