ചിങ്ങം ഒന്നുമുതല്‍ പിഎസ്‌സി പരീക്ഷകളില്‍ ഇനി മലയാളം ചോദ്യങ്ങളും 

നൂറ് മാര്‍ക്കിന്റെ പരീക്ഷയില്‍ പത്തു മാര്‍ക്കിന്റെ മലയാളം ചോദ്യങ്ങള്‍ ഉണ്ടാകും
ചിങ്ങം ഒന്നുമുതല്‍ പിഎസ്‌സി പരീക്ഷകളില്‍ ഇനി മലയാളം ചോദ്യങ്ങളും 

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയില്‍ ഇനി മലയാളവും. പിഎസ്‌സിയുടെ ബിരുദതല പരീക്ഷകളില്‍ ഇനി മലയാളം ചോദ്യങ്ങളും ഉള്‍പ്പെടുത്താന്‍ തീരുമാനമായി. മുഖ്യമന്ത്രിയും പിഎസ്‌സി ചെയര്‍മാനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മലയാളം ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ഇനിമുതല്‍ നൂറ് മാര്‍ക്കിന്റെ പരീക്ഷയില്‍ പത്തു മാര്‍ക്കിന്റെ മലയാളം ചോദ്യങ്ങള്‍ ഉണ്ടാകും.മലയാള മാസം ചിങ്ങം ഒന്നുമുതല്‍ പരീക്ഷകളില്‍ ഇത് നടപ്പിലാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com