വിജയേട്ടന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഒരാള്‍ക്കെതിരെയം നിലപാട് എടുക്കില്ലെന്ന ധൈര്യമാണ് ഈ പ്രവര്‍ത്തനത്തിന് പിന്നിലെന്ന് രാജഗോപാല്‍

ഒ രാജഗോപാലിന്റെ നേമത്തെ ഓഫീസിന് നേരെ ആക്രമണം -  ആക്രമണത്തെ തുടര്‍ന്ന് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും ഓഫീസിന്റെ ജനല്‍ ചില്ലുകളും തകര്‍ത്തു
വിജയേട്ടന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഒരാള്‍ക്കെതിരെയം നിലപാട് എടുക്കില്ലെന്ന ധൈര്യമാണ് ഈ പ്രവര്‍ത്തനത്തിന് പിന്നിലെന്ന് രാജഗോപാല്‍

തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ നേമത്തെ ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും ഓഫീസിന്റെ ജനല്‍ ചില്ലുകളും തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ഒ രാജഗോപാല്‍ പറഞ്ഞു.

പുലര്‍ച്ച ഒന്നരയോടെയായിരുന്നു ആക്രമണം നടന്നത്. ഓഫീസിന്റെ മതില്‍ചാടി കടന്നസംഘമാണ് ആക്രമണം നടത്തിയതെന്ന് എംഎല്‍എ രാജഗോപാല്‍ പറഞ്ഞു.വിജയേട്ടന്‍ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഞങ്ങളില്‍ ഒരാള്‍ക്ക് നേരെയും നടപടിയുണ്ടാകില്ലെന്ന ഭാവത്തിലാണ് സിപിഎം പ്രവര്‍ത്തകരെന്നും അതാണ് അവര്‍ക്ക് ആക്രമണത്തിന് ധൈര്യം പകരുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com