നീറ്റ്: സസ്‌പെന്‍ഷനിലായ അധ്യാപകരുടെ മൊഴിയെടുക്കും

പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ വിആര്‍ വിനീഷിന്റെ നേതൃത്വത്തില്‍ വനിതാപോലീസ് സംഘമായിരിക്കും സസ്‌പെന്‍ഷനിലായ നാല് അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുക. 
നീറ്റ്: സസ്‌പെന്‍ഷനിലായ അധ്യാപകരുടെ മൊഴിയെടുക്കും

കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളെ വസ്ത്രാക്ഷേപം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത അധ്യാപകരുടെ മൊഴി ഇന്നെടുക്കും. പരിയാരം പ്രിന്‍സിപ്പല്‍ എസ്‌ഐ വിആര്‍ വിനീഷിന്റെ നേതൃത്വത്തില്‍ വനിതാപോലീസ് സംഘമായിരിക്കും സസ്‌പെന്‍ഷനിലായ നാല് അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുക. 

തിരിച്ചറിയലിന് പരാതിക്കാരിയായ പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം ലഭിക്കാവുന്ന നിസാര കേസാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പരാതി നല്‍കിയ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നാണ് പരിയാരം പോലീസ് പറയുന്നത്.

നീറ്റ് പരീക്ഷാ കേന്ദ്രമായ കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികമാരായ ഷീജ, സഫീന, ബിന്ദു, ഷാഹിന എന്നിവരെയാണ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. പരീക്ഷയുമായി ദേഹപരിശോദനയ്ക്ക് നിയോഗിച്ചിരുന്ന ഇവരെ രേഖാമൂലം സസ്‌പെന്‍ഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ചില വനിതാ ജീവനക്കാരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സിബിഎസ്ഇയുടെ വിശദീകരണക്കുറിപ്പിലുമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com