സര്‍ക്കാര്‍ നീക്കം തള്ളി സിപിഐ, ഏലമലക്കാട്ടിലെ മരം മുറിക്കരുത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2017 12:54 PM  |  

Last Updated: 10th May 2017 03:56 PM  |   A+A-   |  

KANAM_RAJENDRAN


തിരുവനന്തപുരം: ഇടുക്കിയിലെ ഏലമലക്കാടുകളിലെ മരം മുറിക്കാനും വനഭൂമി റവന്യു ഭൂമിയാക്കി മാറ്റി പട്ടയം നല്‍കാനും നീക്കം നടക്കുന്നതിനിടെ അതിനെതിരെ ശക്തമായ നിലപാടുമായി സിപിഐ രംഗത്ത്. ഇത്തരത്തിലുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

മൂന്നാറിലെ ഏലമലക്കാടുകളിലെ മരം മുറിക്കാന്‍ പാടില്ലെന്നാണ് നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് കാനം ചൂണ്ടിക്കാട്ടി. നിവേദിത പി ഹരന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് സിപിഐയുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. 

ഏലമലക്കാടുകളിലെ മരം മുറിക്കുന്നതിന് സാധ്യതകള്‍ ആരായാന്‍ മാര്‍ച്ചില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ഇതു സംബന്ധിച്ച് പരിശോധനകള്‍ നടത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏലമലക്കാടുകള്‍ ഉള്‍പ്പെടെയുള്ള വനഭൂമി റവന്യു ഭൂമിയായി മാറ്റി പട്ടയം നല്‍കാനും യോഗത്തില്‍ ധാരണയായിയിരുന്നു. സര്‍ക്കാര്‍ പുറത്തുവിടാതിരുന്ന യോഗതീരുമാനങ്ങള്‍ അടങ്ങിയ മിനിറ്റ്‌സ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.