പറമ്പിക്കുളം - ആളിയാര്‍; കേരളവിഷയങ്ങള്‍ പരിശോധിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ പരിശോധിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി
പറമ്പിക്കുളം - ആളിയാര്‍; കേരളവിഷയങ്ങള്‍ പരിശോധിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

തിരുവനന്തപുരം: പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ പരിശോധിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന രൂക്ഷമായ ജലക്ഷാമവും മറ്റും ചൂണ്ടിക്കാട്ടി ഏപ്രില്‍ 29ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയായാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
    
കരാര്‍ അനുസരിച്ചു ചിറ്റൂര്‍, ചാലക്കുടി പുഴകളിലേക്ക് ഒഴുക്കി വിടേണ്ട വെള്ളം തമിഴ്‌നാട് നല്‍കിയിരുന്നില്ല എന്ന കാര്യം മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി. ഇതുകാരണം ഈ മേഖല കടുത്ത ജലക്ഷാമം നേരിടുകയാണ്. മാത്രമല്ല അപ്പര്‍ ആളിയാര്‍, കടമ്പറായി ഡാമുകളില്‍ തമിഴ്‌നാട് വെള്ളം സൂക്ഷിക്കുന്നതായി അറിയാന്‍ കഴിഞ്ഞു എന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു.
    
കഴിഞ്ഞ ജനുവരിയില്‍ നടന്ന സെക്രട്ടറിതല യോഗത്തില്‍ ഇപ്രകാരം ശേഖരിച്ച വെള്ളം കേരളത്തിനു നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചിരുന്നുവെങ്കിലും ഇതു പാലിച്ചില്ല എന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സെക്രട്ടറിതല യോഗ തീരുമാനമനുസരിച്ചു ശിരുവാണി അണക്കെട്ടിലെ ഡെഡ്‌സ്‌റ്റോറേജില്‍ നിന്നു പോലും കോയമ്പത്തൂരിലെ കുടിവെള്ള ആവശ്യം പരിഗണിച്ചു വാഗ്ദാനം ചെയ്ത വെള്ളം കേരളം നല്‍കിയിരുന്നു. ജഅജ കരാര്‍ അനുസരിച്ചു ഓരോ വര്‍ഷവും പ്രതീക്ഷിച്ചതിലും കുറവ് വെള്ളം ലഭിക്കുകയാണെങ്കില്‍ പോലും കരാര്‍ അനുസരിച്ചുള്ള വെള്ളം തരാന്‍ തമിഴ്‌നാട് ബാധ്യസ്ഥരാണ്. 1988ല്‍ പുതുക്കേണ്ടിയിരുന്ന ജഅജ കരാര്‍ പുതുക്കാന്‍ തമിഴ്‌നാട് തയ്യാറായിരുന്നില്ല എന്ന കാര്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com