'ഏതെങ്കിലും വാക്കുകള്‍ മോശമായെങ്കില്‍ ക്ഷമിക്കുക' ; ഡെപ്യൂട്ടി കളക്ടറോട് മാപ്പുചോദിച്ച് സി കെ ഹരീന്ദ്രന്‍ എംഎല്‍എ

'ഏതെങ്കിലും വാക്കുകള്‍ മോശമായെങ്കില്‍ ക്ഷമിക്കുക' ; ഡെപ്യൂട്ടി കളക്ടറോട് മാപ്പുചോദിച്ച് സി കെ ഹരീന്ദ്രന്‍ എംഎല്‍എ

ഡെപ്യൂട്ടി കളക്ടറെ ജനരോഷത്തില്‍ നിന്ന് രക്ഷിക്കാനാണ് താന്‍ ശ്രമിച്ചത്. കളക്ടര്‍ വിളിച്ച യോഗത്തില്‍ ഡെപ്യൂട്ടി കളക്ടറോട് സംസാരിക്കുമെന്നും സി കെ ഹരീന്ദ്രന്‍

തിരുവനന്തപുരം : ഡെപ്യൂട്ടി കളക്ടറോട് അപമര്യാദയായി പെരുമാറിയതിന് സി കെ ഹരീന്ദ്രന്‍ എംഎല്‍എ മാപ്പു ചോദിച്ചു. ഏതെങ്കിലും വാക്കുകള്‍ മോശമായെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് എംഎല്‍എ പറഞ്ഞു. ഡെപ്യൂട്ടി കളക്ടറെ ജനരോഷത്തില്‍ നിന്ന് രക്ഷിക്കാനാണ് താന്‍ ശ്രമിച്ചത്. കളക്ടര്‍ വിളിച്ച യോഗത്തില്‍ ഡെപ്യൂട്ടി കളക്ടറോട് സംസാരിക്കുമെന്നും സി കെ ഹരീന്ദ്രന്‍ വ്യക്തമാക്കി. 

ഡെപ്യൂട്ടി കളക്ടര്‍ എസ് കെ വിജയക്കെതിരെ അപമര്യാദയായി പെരുമാറിയ സി കെ ഹരീന്ദ്രനെ വനിതാ കമ്മീഷന്‍ അതൃപ്തി അറിയിച്ചിരുന്നു. സംഭവത്തില്‍ വിശദീകരണം ചോദിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍, എംഎല്‍എ ഡെപ്യൂട്ടി കളക്ടറോട് പറഞ്ഞ മോശം വാക്കുകള്‍ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ക്ഷമ ചോദിച്ച് എംഎല്‍എ രംഗത്തെത്തിയത്. 

തിരുവനന്തപുരം മാരായമുട്ടത്ത് പാരമട അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് സി കെ ഹരീന്ദ്രന്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് നേരെ ശകാര വര്‍ഷം ചൊരിഞ്ഞത്. റോഡുപരോധം തീര്‍ക്കാനെത്തിയതായിരുന്നു എംഎല്‍എയും ഡെപ്യൂട്ടി കളക്ടറും. ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ക്വാറി ഉടമകളുമായി സംസാരിച്ച് നല്‍കാമെന്ന് പറഞ്ഞതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. നിന്നെ ആരാടി ഇങ്ങോട്ട് എടുത്തത് എന്നു ചോദിച്ചായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com