ബിഡിജെഎസ് ആര്‍എസ്എസ് സൃഷ്ടി; ഒരു ബന്ധത്തിനുമില്ലെന്ന് കോടിയേരി

ആര്‍എസ്എസിന്റെ ആശിര്‍വാദത്തോടെയുണ്ടായ പാര്‍ട്ടിയാണ് ബിഡിജെഎസ്. അങ്ങനെ ഒരു പാര്‍ട്ടിയുമായി സിപിഎമ്മിന് ഒരു കാലത്തും സഹകരിക്കാനാവില്ലെന്നു കോടിയേരി
ബിഡിജെഎസ് ആര്‍എസ്എസ് സൃഷ്ടി; ഒരു ബന്ധത്തിനുമില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ബിഡിജെഎസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്നുമുള്ള നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ആശിര്‍വാദത്തോടെയുണ്ടായ പാര്‍ട്ടിയാണ് ബിഡിജെഎസ്. അങ്ങനെ ഒരു പാര്‍ട്ടിയുമായി സിപിഎമ്മിന് ഒരു കാലത്തും സഹകരിക്കാനാവില്ലെന്നു കോടിയേരി പറഞ്ഞു. 

ബിഡിജെഎസ് അടിയന്തരമായി പിരിച്ചുവിടണമെന്നും പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിയിലേക്ക് മടങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ബിജെപിയുടെ ജനരക്ഷയാത്രയെക്കുറിച്ച് സിപിഎമ്മിന് പേടിയില്ലന്നു പറഞ്ഞ കോടിയേരി, യാത്രയോടെ ആര്‍എസ്എസിന്റെ തനിനിറം പുറത്തായെന്നും കൂട്ടിച്ചേര്‍ത്തു. 

ബിഡിജെഎസിനെ എല്‍ഡിഎഫില്‍ എടുക്കില്ലെന്ന് നേരത്തെയും കോടിയേരി വ്യക്തമാക്കിയിരുന്നു. ബഡിജെഎസ് പിരിച്ചുവിടുകയാണ് വേണ്ടത് എന്നായിരുന്നു കോടിയേരി നേരത്തെ ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com