സായുധ സംഘത്തിന്റെ സുരക്ഷ തേടിയതെന്തിന്?  ദിലീപിന് പൊലീസിന്റെ നോട്ടീസ് 

ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം. ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും ഹാജരാക്കണം
സായുധ സംഘത്തിന്റെ സുരക്ഷ തേടിയതെന്തിന്?  ദിലീപിന് പൊലീസിന്റെ നോട്ടീസ് 

കൊച്ചി: സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരെ അംഗരക്ഷകരാക്കിയ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് പൊലീസ് നോട്ടീസ്. എന്തിന് സുരക്ഷ തേയിയെന്ന് ദിലീപ് വ്യക്തമാക്കണം എന്ന് നോട്ടീസില്‍ പറയുന്നു. ഒപ്പമുള്ളവരുടെ മുഴുവന്‍ വിവരങ്ങളും നല്‍കണം. 

സ്വകാര്യ ഏജന്‍സിക്കും പൊലീസ് നോട്ടീസയച്ചു. ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം. ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും ഹാജരാക്കണം. 

തണ്ടര്‍ ഫോഴ്‌സ് എന്ന സുരക്ഷാ ഏജന്‍സിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. മൂന്ന് സുരക്ഷാ ഫദ്യോഗസ്ഥരാണ് ദിലീപിനൊപ്പമുള്ളത്. വിരമിച്ച മലയാളി പൊലീസ് ഉദ്യോഗസ്ഥനാണ് സുരക്ഷയുടെ ചുമതല വഹിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com