ദിലീപിനെ കുടുക്കിയത് സിപിഎം നേതാവും മകനും എഡിജിപി സന്ധ്യയും പ്രമുഖ നടിയും ചേര്‍ന്ന്: പിസി ജോര്‍ജ്  

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 15th September 2017 08:28 AM  |  

Last Updated: 15th September 2017 02:37 PM  |   A+A-   |  

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് സിപിഎം നേതാവും മകനും എഡിജിപി ബി. സന്ധ്യയും പ്രമുഖ നടിയും ചേര്‍ന്നെന്ന് പിസി ജോര്‍ജ് എംഎല്‍എ. ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലെല്ലാം ഉറച്ചുനില്‍ക്കുന്നുവെന്നും പിസി ജോര്‍ജ്.

ദിലീപിന് ജാമ്യം നല്‍കണം. എന്തുകൊണ്ട് ജാമ്യം നല്‍കുന്നില്ലായെന്ന് കോടതി വ്യക്തമാക്കണം. സിനിമ നടിയെ എന്തെല്ലാം കാട്ടിയെന്നാണ് പറയുന്നത്. കാണിച്ചതെല്ലാം എഫ്‌ഐആറിലുണ്ട്. അതിലേക്ക് കടക്കുന്നില്ല.

കേസന്വേഷിക്കുന്നത് വട്ടിളകിയ പൊലീസാണ്. എഡിജിപി സന്ധ്യ സിപിഎം നേതാവിനും മകനും വേണ്ടി പ്രവര്‍ത്തിക്കുന്നു.ബി.സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. പൊലീസ് നാദിര്‍ഷയെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുന്നു. കള്ള സാക്ഷി പറയാനാണ് പൊലീസ് നിര്‍ബന്ധിക്കുന്നത്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കാര്യം നാദിര്‍ഷ നേരിട്ടുവന്നു പറഞ്ഞിരുന്നുവെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.