ഗുര്‍മീതിന്റെ വയനാട്ടിലെ ഭൂമി നാളെ പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന് സിപിഐഎംഎല്‍

ഗുര്‍മീത് കൊടുംകുറ്റവാളിയാണെന്നും കള്ളനാണെന്നും കണ്ടിട്ടും സര്‍ക്കാര്‍ ഈ ആള്‍ദൈവത്തിനുള്ള കേരളത്തിലെ സ്വത്തുവകകള്‍ കണ്ടെത്താനോ അന്വേഷിക്കാനോ തയ്യാറായിട്ടില്ല
ഗുര്‍മീതിന്റെ വയനാട്ടിലെ ഭൂമി നാളെ പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന് സിപിഐഎംഎല്‍

കല്‍പ്പറ്റ: ബലാത്സംഗകുറ്റത്തിന് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീതിന്റെ വൈത്തിരിയിലുള്ള ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് സിപിഐഎംഎല്‍. കള്ളപ്പണം കൊണ്ട് വാങ്ങിയ അനധികൃതഭൂമി സര്‍ക്കാര്‍ സഹായത്തോടെ നിയമവിരുദ്ധമായാണ് കൈയടക്കി വെച്ചിരിക്കുന്നതെന്നാരോപിച്ചാണ് പ്രതിഷേധം.

തിങ്കളാഴ്ച ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യാനാണ് തീരുമാനം. ഗുര്‍മീത് കൊടുംകുറ്റവാളിയാണെന്നും കള്ളനാണെന്നും കണ്ടിട്ടും സര്‍ക്കാര്‍ ഈ ആള്‍ദൈവത്തിനുള്ള കേരളത്തിലെ സ്വത്തുവകകള്‍ കണ്ടെത്താനോ അന്വേഷിക്കാനോ തയ്യാറായിട്ടില്ല. വര്‍ഗീയവാദികളോടും അനധികൃത സ്വത്തുക്കളോടുമുള്ള സര്‍ക്കാര്‍ സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പാര്‍ട്ടി ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് തയ്യാറായതെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.

വൈത്തിരിയില്‍ ഗുര്‍മീത് വിലക്കുവാങ്ങിയ 40 ഏക്കര്‍ ഭൂമി ബ്രിട്ടീഷ് ഭരണകാലത്ത് 830 ഏക്കറുണ്ടായിരുന്ന ഈഗ്ള്‍ എസ്റ്റേറ്റിന്റെ ഭാഗമായിരുന്നു. 2012 നവംബറിലാണ് രണ്ടുകോടി രൂപക്ക് 40 എക്കര്‍ ഭൂമി വാങ്ങിയത്. ദേര സച്ചാ സൗദയുടെ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗമായിരുന്ന ദര്‍ശന്‍ സിങിന്റെ പേരിലാണ് വില്‍പ്പന നടന്നത്. വയനാട്ടില്‍ ഇടയ്ക്ക് സന്ദര്‍ശനത്തിനെത്തുന്ന ഗുര്‍മീത് റിസോര്‍ട്ട് നിര്‍മ്മിക്കാനായാണ് സ്ഥലം വാങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com