ചെര്‍പ്പുളശേരിയില്‍ ദളിത് പൂജാരിക്ക് നേരെ വീണ്ടും അജ്ഞാതരുടെ ആക്രമണം

ചെര്‍പ്പുളശ്ശേരിയില്‍ താമസിക്കുന്ന ദളിത് പൂജാരി ബിജു നാരായണ ശര്‍മയ്ക്കു നേരെ വീണ്ടും ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം.
ചെര്‍പ്പുളശേരിയില്‍ ദളിത് പൂജാരിക്ക് നേരെ വീണ്ടും അജ്ഞാതരുടെ ആക്രമണം

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ താമസിക്കുന്ന ദളിത് പൂജാരി ബിജു നാരായണ ശര്‍മയ്ക്കു നേരെ വീണ്ടും ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കാനായിരുന്നു ശ്രമം. കൈയ്ക്കും കാലിനും നെഞ്ചിനും മുറിവേറ്റ ബിജു ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മലപ്പുറം ഏലംകുളം സ്വദേശി ബിജു നാരായണന്‍.

നാലു മാസം മുന്‍പ് പട്ടാമ്പി വിളയൂര്‍ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരിക്കെയാണ്  ബിജുവിനു നേരെ ആദ്യം ആക്രമണം നടന്നത്. ആസിഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. ക്ഷേത്രത്തിലേക്ക് ഇരുചക്ര വാഹനത്തില്‍ പോകുമ്പോള്‍ അഞ്ജാതര്‍ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഈ സംഭവത്തില്‍ മാസങ്ങളായിട്ടും പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ല. ആസിഡ് ആക്രമണം നടന്നതിന്റെ പിറ്റേന്നു തന്നെ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനായുള്ള ജോലി ബിജു നാരായണനു നഷ്ടപ്പെട്ടിരുന്നു.

2018 ജനുവരിയില്‍ ദലിത് പൂജാരിമാരെ ഉള്‍പ്പെടുത്തി മഹായാഗത്തിനു തയാറെടുക്കുന്നതിനെതിരെ ഭീഷണിയുള്ളതായി ബിജു പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് താന്ത്രിക പഠനത്തില്‍ അംഗീകാരം നേടിയ ആദ്യ ദളിതനാണ് ബിജു. ഈ ആശ്രമത്തിന്റെ ഫേസ്ബുക്കില്‍ മഹായാഗം സംബന്ധിച്ച് പരസ്യങ്ങള്‍ വന്നപ്പോഴാണ് ചില തീവ്രഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി വന്നതെന്നാണ് വിവരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com