കൊച്ചി: വിവിധ പരിപാടകളില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വരാപ്പുഴ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ ദു:ഖമുണ്ടെന്ന് ശ്രീജിത്തിന്റെ അമ്മ. തങ്ങള്‍ ഈ വിഷയം രാഷ്ട്രീയമായി ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല. എല്ലാവരും ഞങ്ങള്‍ക്ക് ഒരുപോലെയാണ്. എന്നിട്ടും മുഖ്യമന്ത്രിയെത്താത്തതില്‍ വിഷമമുണ്ടെന്ന് അമ്മ പറഞ്ഞു
ഇന്ന് പറവൂരിലെ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തത് വൈപ്പിന്‍ വഴി ചുറ്റിക്കറങ്ങിയാണ്. വരാപ്പുഴ വഴിയുള്ള കുറഞ്ഞ ദൂരം ഒഴിവാക്കി യാത്ര ചെയ്തത് വീട് സന്ദര്‍ശിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. നേരത്തെ തന്നെ മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തതിനെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ