വയനാട്: തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെ മധ്യവയസ്കന് ഷോക്കേറ്റു മരിച്ചു. പടിഞ്ഞാറത്തറയില്‍ മാടത്തുംപാറ കോളനിയിലെ ബാലനാണ് മരിച്ചത്. കോട്ടത്തറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പുഴക്കം വയലിന് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലായിരുന്നു ബാലന് പണിയെടുത്തിരുന്നത്. ഇതിനിടെ പറമ്പില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടിയാണ് അപകടമുണ്ടായതെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ