പാലക്കാട്: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. കൊഴിഞ്ഞാമ്പാറ കോഴിപ്പതി നീലംകാച്ചി വീട്ടിൽ പ്രിൻസ് വില്യംസ് (22) ആണ് മരിച്ചത്. ഒറ്റപ്പാലം പത്തൊൻപതാം മൈലിലാണ് അപകടം.
അപകടത്തിൽ ബസ് യാത്രക്കാരായ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ