പാലക്കാട്: ഷോളയാർ ഡാമിൽ എട്ട് കെഎസ്ഇബി ഉദ്യോഗസ്ഥർ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ ദിവസം ഇവരെ നാവികസേന ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് ഇവരെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഉദ്യോഗസ്ഥർ ഇവിടെ കുടുങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ