കൊച്ചി : ബസ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. കിഴക്കമ്പലം, കരിമുകള്‍, പള്ളിക്കര മേഖലകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്.
എറണാകുളം-മൂവാറ്റുപുഴ റൂട്ടിലോടുന്ന മരിയ ബസ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഇതുവരെ നടപടി എടുത്തിട്ടില്ലെന്ന് ജീവനക്കാരുടെ സംഘടന ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ഈ മേഖലയില്‍ പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ