വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ല; ആശയപ്രചാരണം മാത്രം; സ്ത്രീകളെ എത്തിക്കുന്നത് നവോത്ഥാന സംഘടനകളെന്ന് മുഖ്യമന്ത്രി

വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ല - ആശയപ്രചാരണം മാത്രം - സ്ത്രീകളെ എത്തിക്കുന്നത് നവോത്ഥാന സംഘടനകളെന്ന് മുഖ്യമന്ത്രി
വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ല; ആശയപ്രചാരണം മാത്രം; സ്ത്രീകളെ എത്തിക്കുന്നത് നവോത്ഥാന സംഘടനകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സമുദായ സംഘടനകളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ വനിതാ മതില്‍ എന്ന ആശയത്തിന് സര്‍ക്കാര്‍ പ്രചാരണം നല്‍കും. വനിതാ മതിലില്‍ ആളുകളെ പങ്കെടുപ്പിക്കുന്നത് നവോത്ഥാന സംഘടനകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതില്‍ ഏതെങ്കിലും വിഭാഗത്തിന്റെതല്ല. ജാതി മതഭേദമന്യേ എല്ലാവരെയും വനിതാ മതിലിലേക്ക് സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സത്രീ ശാക്തികരണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. വനിതാ മതിലില്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പുതുവര്‍ഷ ദിനത്തില്‍ മുപ്പത് ലക്ഷം സ്ത്രീകളെ പങ്കെടുപ്പിച്ച് വനിതാ മതില്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനയുടെ യോഗത്തിലാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്. അതേസമയം വനിതാ മതിലിന് ബദലായി ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 26ന് അയ്യപ്പ ജ്യോതി സംഘടിപ്പിക്കും. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയ പാതയിലായിരിക്കും കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പജ്യോതി തെളിയിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com