മലപ്പുറം: ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടമൊരുക്കി മകൻ. മകനെതിരെ നടപടി ആവശ്യപ്പെട്ട് മാതാവ് വനിതാ കമ്മീഷനു മുന്നിൽ എത്തി.
തിരുനാവായ കൊടക്കല്ലിലാണ് സംഭവം.ഗൗരവേറിയ സംഭവമാണിതെന്നും നടപടി സ്വീകരിക്കുമെന്നും കമ്മിഷൻ അംഗം ഇ.എം.രാധ അറിയിച്ചു.
സംഭവത്തിൽ മാതാവ് പൊലീസിലും പരാതി നൽകിയിരുന്നു. വനിതാ കമ്മിഷൻ അദാലത്തിൽ മാതാവും മകനും പങ്കെടുത്തു. പഞ്ചായത്ത് അംഗത്തെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. പൊലീസ് റിപ്പോർട്ടും തേടി.
രണ്ട് മക്കളാണ് പരാതിക്കാരിക്കുള്ളത്. രണ്ടാമത്തെ മകന്റെ വീട്ടിലാണു മാതാവ് താമസിക്കുന്നത്. ഇതിനു സമീപത്താണ് മൂത്ത മകൻ കുഴിമാടമൊരുക്കിയത്. മാതാവിനെ അപമാനിക്കുന്ന വിധത്തിൽ ഫ്ലെക്സ് ബോർഡ് ഉയർത്തിയതായും പരാതിയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ