ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ അനുവദിക്കില്ല : കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി
ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ അനുവദിക്കില്ല : കടകംപള്ളി സുരേന്ദ്രന്‍

കോട്ടയം: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതിനുള്ള നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു. ഹിന്ദു പാര്‍ലമെന്റ് സമുദായ സംഘടനാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.

അതേസമയം, ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മല കയറാന്‍ അനുവദിക്കില്ല. തിരക്കുള്ളപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. വരും ദിവസങ്ങളില്‍ യുവതികളെത്തിയാല്‍ സ്ഥിതി ഗുരുതരമാവുമെന്നും ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ശബരിമലയിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തി മാത്രമാമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയെത്തിയ ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഒട്ടേറെ കേസുകളില്‍ പ്രതിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരക്കാരെത്തിയാല്‍ തിരിച്ചയക്കാന്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com