സ്ത്രീകള്‍ വരരുതെന്ന് പറയാനാവില്ല; നിലപാടില്‍ മലക്കം മറിഞ്ഞ് കടകംപള്ളിയും പദ്മകുമാറും

സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍  സംരക്ഷണം നല്‍കുന്നതിലുള്ള പരിമിതിയാണ് ചൂണ്ടിക്കാട്ടിയതെന്ന് കടകംപള്ളി -  യുവതികള്‍ വരരുതെന്ന് താന്‍ പറഞ്ഞത് രണ്ടുദിവസത്തെ കാര്യമാണെന്ന് പത്മകുമാര്‍
സ്ത്രീകള്‍ വരരുതെന്ന് പറയാനാവില്ല; നിലപാടില്‍ മലക്കം മറിഞ്ഞ് കടകംപള്ളിയും പദ്മകുമാറും


തിരുവനന്തപുരം:  സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറും. സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍  സംരക്ഷണം നല്‍കുന്നതിലുള്ള പരിമിതിയാണ് ചൂണ്ടിക്കാട്ടിയതെന്ന് കടകംപള്ളി പറഞ്ഞു.  യുവതികള്‍ വരരുതെന്ന് താന്‍ പറഞ്ഞത് രണ്ടുദിവസത്തെ കാര്യമാണെന്ന് പത്മകുമാര്‍ പറഞ്ഞു. യുവതികള്‍ വരരുതെന്ന ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് വിശദീകരണം.


സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ദേവസ്വം കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം മന്ത്രി എന്ന നിലയില്‍ സുപ്രീം കോടതിവിധിക്ക് വ്യത്യസ്തമായി നിലപാട് എടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ വനിതാമതില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് പദ്മകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com