കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനശൈലിയെ സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. മുണ്ടുടുത്ത മുസ്സോളിനിയെന്നായിരുന്നു പിണറായിക്കെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ അടക്കം മുഖ്യമന്ത്രി ഇടപെടുന്നതില്‍ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
പിണറായി വിജയന് സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെയും സാന്നിദ്ധ്യത്തിലായിരുന്നു വിമര്‍ശനം. തൃപ്പൂണിത്തുറ എംഎല്‍എയും സിപിഎം യുവ നേതാവുമായ എം സ്വരാജിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എം സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപമാണ്. സിപിഐയുടെ കൂടി വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ അറിയില്ലെന്ന നിലപാടാണ് സ്വരാജിന്.ഇത് മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ല. സ്വരാജിനെ സിപിഎം നിലയ്ക്ക് നിര്‍ത്തണമെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.
സിപിഐ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ സെക്രട്ടറിയായി പി രാജു തന്നെ തുടരാനാണ് സാധ്യത.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ