തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്കൂള്‍ ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന സുകുമാരന്‍ നായരാണ് മരിച്ചത്.
വെളളിയാഴ്ച വൈകീട്ട് മണ്ണന്തല കേരളാദിത്യപുരത്താണ് സംഭവം. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിലെ പത്തോളം വിദ്യാര്‍ത്ഥികളുമായി വന്ന സ്കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളുടെ ആരുടെയും പരിക്ക് ഗുരുതരമല്ല.
അമിത വേഗതയില്‍ വന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ