പാലക്കാട്; റോഡ് അരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തു നിന്ന് അവശനിലയില്‍ സുഹൃത്തിനേയും നാട്ടുകാര്‍ കണ്ടെത്തി. പുതുനഗരം കൊല്ലങ്കോട് റോഡരികില്‍ വിരിഞ്ഞിപ്പാടത്താണ് മൃതദേഹം കണ്ടത്. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകന് ജിബിന്‍ (18) ആണു മരിച്ചത്. റെയില്‍വേ ട്രാക്കിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ