തിരുവനന്തപുരം: കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെ മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഊരുട്ടമ്പലം കൂവളശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന വര്‍ക്കല നെടുംകണ്ടം പുളിമൂട്ടില്‍ പ്രജു(ശ്രീജു-37)ആണ് അറസ്റ്റിലായത്. കഴുത്തിനു കുത്തേറ്റ ഭാര്യ ശ്യാമ ചന്ദ്രന്(25) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രണയവിവാഹമാണ് ഇരുവരുടേതും. ഒരു കുഞ്ഞുണ്ട്. മൂന്നുവര്‍ഷം മുന്‍പ് ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചു ശ്യാമ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കഴുത്തിനു മുറിവേറ്റ ശ്യാമയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികില്‍സ നല്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി. മാറനല്ലൂര്‍ എസ്ഐ സഫീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലില്‍ കൂവളശേരിയിലെ വാടകവീട്ടില്‍ നിന്നു പ്രജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേസമയം, തന്നെ കുടുക്കാന്‍ വേണ്ടി ഭാര്യ സ്വയം കഴുത്തിനു കുത്തി മുറിവേല്പിക്കുകയായിരുന്നുവെന്നു പ്രജു നല്കിയ മൊഴിയില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ