'അന്ന് പൊട്ടിത്തെറിച്ച ധീരന്മാരായ യുവ നടന്മാര്‍ ഇപ്പോള്‍ മഹത്തായ നിശബ്ദ വിപ്ലവത്തിലാണോ ?'

അമ്മയിലെ ഇടതു ജനപ്രതിനിധികളുടെ നിലപാട് ശരിയല്ല. രാജിവെച്ച നടിമാര്‍ കേരളത്തിന്റെ നവോത്ഥാന പുത്രിമാരാണെന്ന് വൈശാഖന്‍
'അന്ന് പൊട്ടിത്തെറിച്ച ധീരന്മാരായ യുവ നടന്മാര്‍ ഇപ്പോള്‍ മഹത്തായ നിശബ്ദ വിപ്ലവത്തിലാണോ ?'

കോഴിക്കോട് : നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ ടി പത്മനാഭന്‍. തിലകനെന്ന മഹാനടനെ പുറത്താക്കിയ ഈ സംഘടനയില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ടി പത്മനാഭന്‍ ചോദിച്ചു. മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റ യോഗത്തില്‍ അജണ്ടയിലില്ലാതെ തന്നെ, വിഷയം പരിഗണിച്ച് തിരിച്ചെടുത്ത നടപടി അതീവ ദുഃഖകരമാണെന്നും പത്മനാഭന്‍ അഭിപ്രായപ്പെട്ടു. 

നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൊട്ടിത്തെറിച്ച ധീരന്മാരായ യുവനടന്മാര്‍ ഇപ്പോള്‍ എവിടെപ്പോയി. അവര്‍ ഇപ്പോള്‍ മഹത്തായ നിശബ്ദ വിപ്ലവത്തിലാണോ എന്ന് പത്മനാഭന്‍ പരിഹസിച്ചു. അമ്മയില്‍ പണാധിപത്യമാണ് നടക്കുന്നത്. പണമുള്ളവന്‍ പറയുന്നതാണ് ശരി. അതാണ് അവിടെ നടക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം എന്ന് തീരുമെന്ന് കാത്തിരുന്ന് കാണേണ്ടതാണെന്നും പത്മനാഭന്‍ അഭിപ്രായപ്പെട്ടു. 

താരസംഘടനയായ അമ്മയില്‍ ജനാധിപത്യമില്ലെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. പുരുഷാധിപത്യവും ഏകാധിപത്യവുമാണ് നടക്കുന്നത്. അമ്മയിലെ ഇടതു ജനപ്രതിനിധികളുടെ നിലപാട് ശരിയല്ല. രാജിവെച്ച നടിമാര്‍ കേരളത്തിന്റെ നവോത്ഥാന പുത്രിമാരാണെന്നും വൈശാഖന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com