കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത ;  തീരുമാനം രണ്ട് ദിവസത്തിനകമെന്ന് കെ സുധാകരന്‍

കീഴാറ്റൂരില്‍ വയല്‍ നഷ്ടപ്പെടുത്താതെ ബദല്‍ സാധ്യത തേടണമെന്ന് വി എം സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത ;  തീരുമാനം രണ്ട് ദിവസത്തിനകമെന്ന് കെ സുധാകരന്‍


കണ്ണൂര്‍ :  കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരത്തിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത മറനീക്കി. വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണ നല്‍കുന്നതില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് എതിര്‍പ്പാണ്. അതേസമയം സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. സുധീരന്റെ സന്ദര്‍ശനത്തിന് മുമ്പായി കെ സുധാകരന്‍, ബെന്നി ബഹനാന്‍, ഷാനി മോള്‍ ഉസ്മാന്‍, ഷിബു ബേബിജോണ്‍ തുടങ്ങിയവര്‍ കീഴാറ്റൂര്‍ സന്ദര്‍ശിച്ചു. സമരത്തിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കെ സുധാകരന്‍ പിന്നീട് അറിയിച്ചു. 

അതേസമയം കീഴാറ്റൂരില്‍ വയല്‍ നഷ്ടപ്പെടുത്താതെ ബദല്‍ സാധ്യത തേടണമെന്ന് വി എം സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. സിപിഎം കര്‍ഷകര്‍ക്ക് നേരെ ഫ്യൂഡല്‍ മാടമ്പി സമീപനമാണ് സ്വീകരിക്കുന്നത്. ഒരു കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ുണ്ടാകാന്‍ പാടില്ലാത്ത സമീപനമാണ് ഇവിടെ കാണുന്നത്. 

ഇത് ജനാധിപത്യ രീതിയ്ക്ക് യോജിച്ച നിലപാടല്ല. അതുകൊണ്ട് ദുരഭിമാനവും പിടിവാശിയും വെടിഞ്ഞ് സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച ചെയ്ത് രമ്യമായ പരിഹാരം ഉണ്ടാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. സമരക്കാര്‍ക്ക് പിന്തുണ അറിയിച്ച് സുധീരന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com