കര്‍ണാടക, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്, തീയതി ഇന്നറിയാം 

രാവിലെ 11 മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നടത്തിയാണ് തീയതി പ്രഖ്യാപിക്കുക
കര്‍ണാടക, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്, തീയതി ഇന്നറിയാം 

ന്യൂഡൽഹി: കർണാടക , ചെങ്ങന്നൂർ തെരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നടത്തിയാണ് തീയതി പ്രഖ്യാപിക്കുക. മേയ് രണ്ടാം വാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.

കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺ​ഗ്രസും പ്രചാരണരം​ഗത്ത് ഇഞ്ചോടിച്ച് പോരാടുകയാണ്. ദേശീയ നേതാക്കളെല്ലാം പ്രചാരണരം​ഗത്ത് സജീവമാണ്. ഭരണം  നിലനിർത്താനുളള തീവ്ര ശ്രമത്തിലാണ് കോൺ​ഗ്രസ്. ഭരണ വിരുദ്ധ വികാരം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 

എംഎൽ‍എയായ കെ കെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിനുളള കളമൊരുങ്ങിയത്. ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലായിരിക്കും ചെങ്ങന്നൂർ  ഉപതെരഞ്ഞെടുപ്പ് എന്ന കണക്കുകൂട്ടലിലാണ് സിപിഎം. നിയമസഭയിൽ അം​ഗബലം ഉയർത്താൻ ആവനാഴിയിലെ എല്ലാ ആയുധങ്ങളും പരീക്ഷിക്കാൻ ഒരുങ്ങിയാണ് ബിജെപി രം​ഗത്തുളളളത്. സ്ഥാനാർത്ഥികളെയെല്ലാം ഇതിനോടകം തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് വ്യക്തമാകുന്നതോടെ  പ്രചാരണം കൊഴുപ്പിക്കാനാണ് മുന്നണികൾ തയ്യാറെടുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com