കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത വീണ്ടും. ഇറങ്ങുന്നതിന് മുമ്പേ ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് വീണ് ഗര്‍ഭിണിക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് ഇരിങ്ങലിലേക്ക് പോവുകയായിരുന്ന ഇരിങ്ങല്‍ സ്വദേശി ദിവ്യയ്ക്കാണ് പരിക്കേറ്റത്.
ബസിന്റെ വാതില്‍ തട്ടി ദിവ്യയുടെ കാലിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എട്ടേകാലോടെയായിരുന്നു സംഭവം. യുവതി ഇറങ്ങുന്നതിന് മുന്‍പ് ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ദിവ്യ വീഴുന്നതു കണ്ടിട്ടും ബസ് നിര്‍ത്താതെ പോയെന്നും പരാതിയുണ്ട്. ഏഴുമാസം ഗര്‍ഭിണിയായ ദിവ്യയും ഭര്‍ത്താവും ഡോക്ടറെ കണ്ടശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ച ദിവ്യയുടെ ആരോഗ്യ നിലയില്‍ ആശങ്കകളില്ല. പൊലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ