തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10.30ന് സെക്രട്ടേറിയറ്റിലെ പി. ആർ ചേംബറിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തും.
ഫലപ്രഖ്യാപനത്തിനുശേഷം പി.ആര്.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും http://keralapareekshabhavan.in, http://results.kerala.nic.inkeralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് പി.ആര്.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. എസ്.എസ്.എല്‍.സി ഒഴികെയുള്ള പരീക്ഷകളുടെ ഫലം (റ്റി.എച്ച്.എസ്.എല്‍.സി/ എസ്.എസ്.എല്‍.സി (എച്ച്.ഐ)/എ.എച്ച്.എസ്.എല്‍.സി) പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (http://keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയശതമാനം 95.98 ആയിരുന്നു. സംസ്ഥാനത്ത് 4.41 ലക്ഷം കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ