തിരുവനന്തപുരം: മോദി സര്‍ക്കാരിനെ തൂത്തെറിയാന്‍ മതേതര പാര്‍ട്ടികള്‍ യോജിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കര്‍ണ്ണാടകയില്‍ കണ്ടത് അതിന്റെ തുടക്കമാണെന്നും ആന്റണി പറഞ്ഞു.രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സദ്ഭാവനാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യമാണ്.കോണ്‍ഗ്രസ് സ്വീകരിച്ച ത്യാഗവും രാഷ്ട്രിയ നീക്കവും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാര്‍ രൂപികരിക്കാന്‍ യെദ്യൂരപ്പയെ ക്ഷണിച്ചത് പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശപ്രകാരമാണ്. കര്‍ണാടകയില്‍ കുതിരകച്ചവടം നടത്തുന്നതിനായി ആറ് കേന്ദ്രമന്ത്രിമാരെയാണ് നിയോഗിച്ചത്. എന്നാല്‍ ഇതിനെ തകര്‍ക്കന്‍ ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യത്തിന് കഴിഞ്ഞെന്നും ആന്റണി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ