അയല്‍ സംസ്ഥാനങ്ങളില്‍ എച്ച്1എന്‍1; ശബരിമലയില്‍ ജാഗ്രതാനിര്‍ദേശം; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്ര മാറ്റിവെക്കണം

എച്ച1എന്‍1 ന്റെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശബരിമലയാത്ര മാറ്റിവെക്കണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് രേഖാമൂലം ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി 
അയല്‍ സംസ്ഥാനങ്ങളില്‍ എച്ച്1എന്‍1; ശബരിമലയില്‍ ജാഗ്രതാനിര്‍ദേശം; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്ര മാറ്റിവെക്കണം

തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ എച്ച് 1 എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. എച്ച1എന്‍1 ന്റെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശബരിമലയാത്ര മാറ്റിവെക്കണമെന്ന് മറ്റ് സംസ്ഥാനങ്ങളോട് രേഖാമൂലം ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

ജലദോഷം, തൊണ്ട വേദന, ചുമ എന്നീ രോഗലക്ഷണങ്ങളോടെ ഇവിടെയെത്തുന്നവരെ ചികിത്സിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനായി പമ്പ മുതല്‍ സന്നിധാനം വരെ സജ്ജമാക്കിയ 16 ചികിത്സാ സഹായ കേന്ദ്രങ്ങളും ഉപയോഗിക്കാം. എച്ച് 1 എന്‍ 1 മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ സ്‌റ്റോറുകളിലും മരുന്നുകള്‍ സ്‌റ്റോക്ക് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com