തിരുവനന്തപുരം : ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കും. ശബരിമല വിഷയത്തിലടക്കം സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ജെഡിഎസ് പ്രതിനിധിയായ മാത്യു ടി തോമസ് രാജിവെച്ച ഒഴിവിലാണ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്.
വൈകീട്ട് അഞ്ചുമണിയ്ക്ക് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയാണ് കെ കൃഷ്ണന്‍കുട്ടി. ഇതാദ്യമായാണ് കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്. മാത്യു ടി തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കൃഷ്ണന്‍കുട്ടിക്ക് ലഭിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ