അമ്പലപ്പുഴ: പ്രളയ ദുരിതാശ്വാസമായ 10,000 ദുരിതബാധിതര്‍ക്കെല്ലാം നല്കി കഴിഞ്ഞുവെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ അഞ്ചാം വട്ടവും വില്ലേജ് ഓഫീസും ബാങ്കും കയറി ഇറങ്ങിയിട്ടും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സഹോദര ഭാര്യയ്ക്ക് ഈ തുക ലഭിച്ചില്ല.
ബാങ്കില്‍ എത്തി അന്വേഷിക്കുമ്പോള്‍ തുക എത്തിയിട്ടില്ലെന്ന മറുപടിയാണ് വിഎസിന്റെ സഹോദരന് പരേതനായ വി.എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂര്‍ അശോക് ഭവനില്‍ സരോജനിക്ക് ലഭിക്കുന്നത്. വീട്ടില്‍ പ്രളയ ജലം എത്തിയപ്പോള്‍ സരോജിനിക്ക് മറ്റെങ്ങോട്ടം പോവാന്‍ സാധിച്ചിരുന്നില്ല.
മക്കള്‍ക്കൊപ്പം ഈ വീട്ടില്‍ തന്നെയാണ് അവര്‍ കഴിഞ്ഞത്. സര്‍ക്കാര്‍ നല്കുന്ന ദുരിതാശ്വാസ ധനസഹയം ആശ്വാസമാകുമെന്ന് കരുതി ഇരിക്കുമ്പോഴാണ് അതും ലഭിക്കാത്ത അവസ്ഥയുണ്ടായത്. പറവൂര്‍ വില്ലേജ് ഓഫീസിന്റേയും, കാനറ ബാങ്കിന്റേയും പടി കയറി ഇറങ്ങിയിട്ടും ധനസഹായം ഇവര്‍ക്ക് കിട്ടാക്കനിയാവുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ