'അനുസരിക്കുവോളം അവര്‍ നിങ്ങളെ അമ്മേയെന്ന് വിളിക്കും, കുതറിയാല്‍ വെട്ടി വീഴ്ത്തും' ; കേരളം കാണുന്നത് പരശുരാമന്റെ പിന്‍മുറക്കാരെയെന്ന്  ശാരദക്കുട്ടി

മഴുവേന്തിയ മക്കളുടെ കരുത്തില്‍ പുളകിതരാകുന്ന കുലീനമാതാക്കള്‍ രേണുകയെ ഓര്‍മ്മിക്കണം. നിങ്ങളുടെയൊക്കെ കഴുത്തില്‍ തപ്പി നോക്കിയാല്‍ കാണാം ആ ആദിമാതാവിന്റെ കഴുത്തില്‍ പതിഞ്ഞ ഒരു മഴുവിന്റെ മുദ്ര. 
'അനുസരിക്കുവോളം അവര്‍ നിങ്ങളെ അമ്മേയെന്ന് വിളിക്കും, കുതറിയാല്‍ വെട്ടി വീഴ്ത്തും' ; കേരളം കാണുന്നത് പരശുരാമന്റെ പിന്‍മുറക്കാരെയെന്ന്  ശാരദക്കുട്ടി


കോട്ടയം: പരശുരാമന്റെ പിന്‍മുറക്കാരെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത് എന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. നിശബ്ദയായി അനുസരിക്കുവോളം അവര്‍ നിങ്ങളെ അമ്മേയെന്ന് വിളിക്കും. കാല്‍ക്കല്‍ വീഴും. ഒന്നു കുതറിയാല്‍ വെട്ടിവീഴ്ത്തും. അനുസരിക്കുമ്പോള്‍ അമ്മയും ചെറുത്താല്‍ കുലടയുമാക്കുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

യ്യിലൊരു മഴുവുമായി അലറിച്ചാടി ഉയര്‍ന്നു താഴ്ന്ന് ഇരിപ്പിടം ചവിട്ടിപ്പൊളിക്കുന്ന പരശുരാമനെ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുള്ളത് കഥകളിയിലാണ്. കലാമണ്ഡലം രാമന്‍കുട്ടി നായരാശാനിലാണ്. ശബരിമല വീണ്ടും ഓര്‍മ്മയില്‍ കൊണ്ടുവന്നു ആ ക്രൗര്യം.

കാവി മുണ്ടും ദേഹമാസകലം ഭസ്മക്കുറിയും.അമ്മയെ അറുത്തിട്ട ആ മഴുവുമായി നാടൊട്ടുക്കലഞ്ഞിട്ടും അഹന്തയൊഴിയുന്നില്ല പരശുരാമനില്‍. അയാള്‍ ചിരഞ്ജീവിയാണ്. അതു വെറുമൊരു ഐതിഹ്യകഥയല്ല.ആ പരശുരാമന്റെ പിന്മുറക്കാരെയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.

നിശ്ശബ്ദയായി അനുസരിക്കുവോളം അവര്‍ നിങ്ങളെ അമ്മേയെന്നു വിളിക്കും. കാല്‍ക്കല്‍ വീഴും. ഒന്നു കുതറിയാല്‍ വെട്ടിവീഴ്ത്തും. അനുസരിക്കുമ്പോള്‍ അമ്മ.ചെറുത്താല്‍ കുലട.

മഴുവേന്തിയ മക്കളുടെ കരുത്തില്‍ പുളകിതരാകുന്ന കുലീനമാതാക്കള്‍ രേണുകയെ ഓര്‍മ്മിക്കണം. നിങ്ങളുടെയൊക്കെ കഴുത്തില്‍ തപ്പി നോക്കിയാല്‍ കാണാം ആ ആദിമാതാവിന്റെ കഴുത്തില്‍ പതിഞ്ഞ ഒരു മഴുവിന്റെ മുദ്ര. അതൊരോര്‍മ്മപ്പെടുത്തലാകണം എന്നും.

'മഴു മുനയാല്‍ക്കരള്‍തോറും മുദ്രിതരെന്‍ നാട്ടാര്‍' ബാലാമണിയമ്മ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com